ടൊവീനോയെ ഞെട്ടിച്ച സർപ്രൈസ്

June 28, 2018


നാളെ റിലീസ് ചെയ്യാനിരുന്ന ടൊവിനോ ചിത്രം തീവണ്ടിയുടെ റിലീസ് തിയതി മാറ്റിവെച്ചു.ഓഗസ്റ്റ് സിനിമാസാണ്ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവെച്ചതായി  അറിയിച്ചത്. ടൊവിനോയുടെ  സോഷ്യൽ മിഡിയയിലൂടെയാണ്  പങ്കുവെച്ചത്. ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ഒരുക്കുന്ന ചിത്രം ജൂൺ 29 ന് തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചത്.

തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ഓഗസ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് വിനി വിശ്വലാലാണ്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

സുരാജ് വെഞ്ഞാറമ്മൂട് ,സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിൻ സ്മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’  എന്നത്.