ത്രീ ഇഡിയറ്റ്‌സ് വീണ്ടും വെള്ളിത്തിരയിലേക്ക്…

June 20, 2018

രാജ്‌കുമാർ ഹിരണിയുടെ സംവിധാനത്തിലൊരുങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ത്രീ ഇഡിയറ്റ്സ് വീണ്ടും വെള്ളിത്തിരയിലേക്ക്. അമീർഖാൻ, മാധവൻ, ബോമൻ ഇറാനി തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചതായാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. അഭിജാതും രാജ്‌കുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ത്രീ ഇഡിയറ്റ്സിന്റെ രണ്ടാം ഭാഗത്തിലും അമീർ ഖാനും മാധവനും ബൊമൻ ഇറാനിയും തന്നെയായിരിക്കും പ്രധാന വേഷത്തിലെത്തുക. അതേസമയം ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഏറെ ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വൻ ഹിറ്റാകുമെന്നുള്ള പ്രതീക്ഷയിലാണ് ചിത്രത്തിന്റെ  അണിയറ പ്രവർത്തകർ.