ഈദ് ദിനത്തിൽ സർപ്രൈസുമായി ദുൽഖറും ടോവിനോയും…

June 15, 2018

ലോകം മുഴുവനുമുള്ള ആളുകൾ ഈദ് ആഘോഷിക്കുമ്പോൾ പ്രേക്ഷകർക്ക് സർപ്രൈസു നൽകി യുവതാരം ടോവിനോ തോമസും  ദുൽഖർ സൽമാനും. ഇരുവരും തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.

രാ കാർത്തിക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് ദുൽഖർ സൽമാൻ പ്രേക്ഷകർക്ക് ഈദ് ആശംസകൾ നേർന്നത്.  ഈ വർഷം തുടങ്ങാനിരിക്കുന്ന പുതിയ ചിത്രം കെനന്യ ഫിലിംസിന്റെ ബാനറിൽ ജെ ശെൽവ കുമാറാണ് നിർമ്മിക്കുന്നത്.

‘ഒഴിമുറി’ക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ടീസർ പുറത്തുവിട്ടാണ് ടോവിനോ പ്രേക്ഷകർക്ക് ഈദ് ആശംസകൾ നേർന്നത്. ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രത്തിന്റെ ടീസർ ഫേസ്ബുക്കിലൂടെയാണ് താരം  പുറത്തുവിട്ടത്.  ജീവൻ ജോബ് തോമസ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അജയൻ എന്ന പാൽക്കാരൻ പയ്യനായാണ് ടോവിനോ എത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായ നിമിഷ സജയനാണ് ഒരു പാൽക്കാരൻ പയ്യനിൽ നായികാ വേഷത്തിലെത്തുന്നത്.