ടോവിനോ ചിത്രം ‘മറഡോണ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

June 1, 2018

ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം  ‘മറഡോണ’ ജൂൺ  22 ന് തിയേറ്ററുകളിൽ എത്തും.. ദിലീഷ് പോത്തൻ, ആഷിഖ് അബു, സമീർ താഹിർ എന്നിവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിരുന്ന വിഷ്ണു നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ  പുതുമുഖ താരം ശരണ്യ ആർ നായരാണ്  ടൊവിനോയുടെ നായികയായി എത്തുന്നത്.

മിനി സ്റ്റുഡിയോയുടെയും വിനോദ് പ്രൊഡക്ഷന്സിന്റെയും ബാനറിൽ വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ  ഒരുക്കിയിരിക്കുന്നത് കൃഷ്ണമൂർത്തിയാണ്. ചെമ്പൻ വിനോദ്, ടിറ്റോ ജോസ്, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   ഫുട്ബാൾ ഇതിഹാസം മറഡോണയുടെ  പേരാണ്  ചിത്രത്തിനും നല്കിയിരിക്കുന്നതെങ്കിലും  ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലാത്ത കഥയാണ് ചിത്രം പറയുന്നതെന്ന്   സംവിധായകൻ പറഞ്ഞു