”അഭിയുടെ കഥ അനുവിന്റെയും”; വിശേഷങ്ങൾ പങ്കുവെച്ച് ടൊവിനോ തോമസ്

June 2, 2018

മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ  തന്റെ ഏറ്റവും പുതിയ  ചിത്രം ”അഭിയുടെ കഥ അനുവിന്റെയും” ചിത്രത്തിന്റെ  എന്ന വിശേങ്ങൾ പങ്കുവെച്ച് നായകൻ ടൊവിനോ തോമസ്. ഫ്ളവേഴ്‌സിന്റെ ‘വൈബ്സി’നു നൽകിയ അഭിമുഖത്തിലാണ്  താരം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നത്.

”പ്രണയം തന്നെയാണ് ഇതിന്റെ (‘അഭിയുടെ കഥ അനുവിന്റെയും)പ്രമേയമെങ്കിലും മായാ നദിയിലോ ഞാൻ മുൻപ് ചെയ്ത മറ്റു ചിത്രങ്ങളിലോ കണ്ട  പ്രണയ കഥകളിൽ നിന്നും  ഈ ചിത്രത്തിനുള്ള പ്രത്യേകത ഇതിലെ കഥാപാത്രങ്ങളാണ്. ഇവർ ഒന്നിക്കുന്നിടത് ഇവിടെ കഥ അവസാനിക്കുന്നില്ല. അഭിയുടെയും അനുവിന്റെയും വിവാഹ ശേഷം നടക്കുന്ന ഒരു സംഭവവും അതിനെ അതിജീവിക്കാൻ വേണ്ടി അവർ  നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം [പ്രധാനമായും പറയുന്നത്” ടൊവിനോ പറഞ്ഞു.

ടൊവിനോ തോമസും പിയ ബാജ്പേയിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി ആർ വിജയലക്ഷ്മിയാണ്. ”അഭിയും അനുവും” എന്ന പേരിലാണ് തമിഴിൽ ചിത്രം പുറത്തിറങ്ങിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ  അഭിയുടെയും ഗ്രാമീണ പെൺകുട്ടിയായ അനുവിന്റെയും കഥയാണ് ചിത്രം പറയുന്നത്.

മലയാളത്തിലെയും തമിഴിലെയും പ്രേക്ഷകരെ ഒരു പോലെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ്  അഭിയുടെ കഥ അനുവിനെയും ഒരുക്കിയിരിക്കുന്നതെന്ന്  ടോവിനോ തോമസ് പറഞ്ഞു..അഭിമുഖത്തിന്റെ മുഴുവൻ ഭാഗം കാണാം.