‘ദളപതി 62’ ‘സർക്കാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
June 21, 2018

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ദളപതി 62 ചിത്രം സർക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സംവിധായകൻ എ ആർ മുരുഗദോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. കത്തി, തുപ്പാക്കി എന്നി സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിജയ്- മുരുഗദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.