പ്രേക്ഷകർ ഏറ്റെടുത്ത് ‘വിശ്വരൂപം 2’ ലെ ഗാനം… വീഡിയോ കാണാം

June 30, 2018

ഉലക നായകൻ  കമലഹാസൻ ചിത്രം വിശ്വരൂപം 2 ലെ ആദ്യ ഗാനം പുറത്തിറങ്ങി . ‘നാനാഗിയ നദിമൂലമെ’ യെന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിരിക്കുന്നത്. മുഹമ്മദ് ഗിബ്രാന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചന കമല്‍ ഹാസനാണ്. 2013 ൽ റിലീസ് ചെയ്ത വിശ്വരൂപം  എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2. ആക്ഷൻ ത്രില്ലർ മൂവിയാണ് വിശ്വരൂപം 2 .

തിരക്കഥയും സംവിധാനവും നിർമ്മാണവും കമലഹാസൻ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ബ്ലാക്ക് ഹോട്ട് പെർസ്യൂട്ടണിഞ്ഞ് കയ്യിൽ തോക്കുമായി നിൽക്കുന്ന കമലാഹാസനാണ് ചിത്രത്തിന്റെ പോസ്ററിൽ ഉള്ളത്. ചിത്രത്തില്‍ കമല്‍ഹാസന്റെ അമ്മയായി അഭിനയക്കുന്നത് വഹീദ റഹ്മാനാണ്. ഇവരെ കൂടാതെ പൂജ കുമാര്‍, ആന്‍ഡ്രിയ ജര്‍മിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ്, ജെയ്ദീപ് അഹ്ലാവത്, നാസര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മൂന്ന് വിത്യസ്ത ഭാഷകളിലായി  ചിത്രത്തിന്റെ  ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. തമിഴ്  ട്രെയ്‌ലർ റിലീസ് ചെയ്തത്  കമലഹാസന്റെ മകൾ ശ്രുതി ഹാസനും തെലുങ്ക് ഡബ്ഡ് വേർഷൻ എൻ ടി ആറും ഹിന്ദി രോഹിത് ഷെട്ടിയുമാണ്. ചിത്രം ആഗസ്റ്റ് 10- ഓടു കൂടി തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. സിനിമയിലെ ഗാനങ്ങൾ പ്രസൂൻ  ജോഷി,  സന്ദീപ് ശ്രീവാസ്തവ എന്നിവരുടെ വരികൾക്ക് മുഹമ്മദ് ഗിബ്രാനാണ് ഈണം നൽകിയിരിക്കുന്നത്.