ആരാധകർക്ക് ആവേശമായി ഷാരൂഖ്- സൽമാൻ സൗഹൃദം; ‘സീറോ’ ടീസർ കാണാം…

ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സീറോ’യുടെ പുതിയ ടീസർ പുറത്ത്. ആരാധകർക്ക് ഈദ് സമ്മാനവുമായി എത്തുന്ന ചിത്രത്തിന്റെ ടീസറിൽ ഷാരൂഖ് സൽമാൻ ഡാൻസ് കാണാം. തനു വെഡ്സ് മനു എന്ന ചിത്രത്തിന് ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫ്, അനുഷ്ക ശർമ്മ, മാധവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കത്രീനയ്ക്കും അനുഷ്കയ്ക്കും ഒപ്പമുള്ള ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഈ വർഷത്തെ ഏറ്റവും വലിയ ചിത്രമായിരിക്കും ഷാരൂഖ് ആനന്ദന് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം.
സംവിധായകൻ ആനന്ദിനൊപ്പമുള്ള എസ് ആർ കെയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനൊപ്പമാണ്, ഈദ് ആഘോഷിക്കുന്ന എല്ലാവർക്കും ഈദ് സമ്മാനമായി ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്യുന്നതെന്നും ഷാരൂഖ് ട്വിറ്ററിൽ കുറിച്ച്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!