സൂപ്പർ സ്റ്റാറുകളുടെ വേഷപ്പകർച്ചയുമായി കോമഡി ഉത്സവ വേദിയെ ഞെട്ടിച്ച നാലു വയസുകാരൻ
July 31, 2018

നിരവധി സൂപ്പർ സ്റ്റാറുകളുടെ വേഷപ്പകർച്ചയുടെ അത്ഭുത പ്രകടനവുമായാണ് നാലു വയസ്സുകാരൻ അഭിനവ് കോമഡി ഉത്സവ വേദിയിലെത്തുന്നത്. അനുകരണ ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭകളിൽ ഒരാളായ അഭിനവ് എൽ കെ ജി വിദ്യാർത്ഥിയാണ്. പുലിമുരുകനെയും, കബാലിയെയും, ഷാജി പാപ്പനെയുമൊക്കെ അനുകരിച്ച കൊച്ചുമിടുക്കൻ ജയസൂര്യ തകർത്തഭിനയിച്ച ‘ഞാൻ മേരിക്കുട്ടി’യിലെ മേരിക്കുട്ടിയായും സ്റ്റേജിൽ നിറഞ്ഞാടി.
പ്രായത്തെ വെല്ലുന്ന പ്രകടനമാണ് അഭിനവ് എന്ന നാലു വയസുകാരന്റേത്. സൂപ്പർ സ്റ്റാറുകളെ തികഞ്ഞ മികവോടെ അവതരിപ്പിച്ചുകൊണ്ടാണ്ട് അഭിനവ് കോമഡി ഉത്സവ വേദിയെ വിസ്മയിപ്പിക്കുന്നത്. ഉത്സവ വേദിയെ ഞെട്ടിച്ച കൊച്ചു മിടുക്കന്റെ കിടിലൻ പ്രകടനം കാണാം.