മലയാളികളുടെ പ്രിയപ്പെട്ട ‘മാളൂട്ടി’; ഇനി നായിക, ‘അമമ്മഗാറിലു’വിലെ ഗാനം കാണാം..

July 11, 2018

ബാലതാരമായി എത്തി മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ്  ശാമിലി. ‘പൂക്കാലം വരവായി’, ‘മാളൂട്ടി’, ‘കിലുക്കാംപെട്ടി’  തുടങ്ങിയ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം ഇപ്പോൾ നായികയായി തമിഴിലും തെലുങ്കിലും തിളങ്ങിക്കൊണ്ടിരിക്കുകയാണ്. ശാമിലിയുടേതായി അടുത്തിടെ ഇറങ്ങിയ തെലുങ്ക് ചിത്രം ‘അമമ്മഗാറിലു’ എന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

സുന്ദർ സൂര്യ സംവിധാനം ചെയ്ത ‘അമമ്മഗാറിലു’ എന്ന ചിത്രത്തിലെ  ‘ചലാ ചലാ’ എന്ന് തുടങ്ങുന്ന ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കല്യാണ രമണ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം കല്യാണ രമണയും ഗീത മധുരിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

നാഗ ശൗര്യ ശ്യാമിലി താരങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്. ചിത്രത്തിൽ ശിവാജി രാജ, റാവു രമേഷ്, കൃഷ്ണ മുരളി എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്. കഴിഞ്ഞ മെയിൽ തിയേറ്ററിലെത്തിയ ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.