കിടിലൻ പെർഫോമൻസുമായി പ്ലേ ബാക്ക് സിംഗർ അഞ്ജു ജോസഫ്‌ ; ‘ഇത് വരൈ’യുടെ വീഡിയോ ഗാനം കാണാം

July 7, 2018

നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ പ്രശസ്ത പിന്നണി ഗായിക അഞ്ജു ജോസഫ്‌  പുതിയ വീഡിയോ ഗാനമാണ് ‘ഇതു വരൈ’. ധീവര മ്യൂസിക് ഹിറ്റിന് ശേഷമുള്ള അഞ്ജുവിന്റെ പുതിയ വീഡിയോയുടെ കവർ സോങ്ങാണ്  ‘ഇത് വരൈ’. അഞ്ജു പാടി അഭിനയിച്ചിരുന്ന വീഡിയോയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് സൗത്ത്‌ ആഫ്രിക്കയിലെ കേപ്‌ടൗണിലാണ്.

പി എസ് ജയഹരി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങിയ വീഡിയോ, സുമേഷ് പരമേശ്വരന്റെ ക്ലാസിക്കൽ ഗിറ്റാറും പ്രേക്ഷകരെ സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നതാണ്. ‘ധീവര’യ്ക്ക് ശേഷമുള്ള അഞ്ജുവിന്റെ പുതിയ കവർ സോങ്ങും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. മലയാളികളുടെ പ്രിയങ്കരിയായ താരത്തിന്റെ പുതിയ വിഡിയോയും  ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.