‘സുബ്രഹ്മണ്യപുര’ത്തെ പ്രശംസിച്ച് സംവിധായകൻ …മികച്ച സിനിമ വെളിപ്പെടുത്തി അനുരാഗ് കശ്യപ്

July 4, 2018

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ അനുരാഗ് കശ്യപ്, കഴിഞ്ഞ 10 വർഷത്തിനിടെ താൻ കണ്ട മികച്ച സിനിമ വെളിപ്പെടുത്തിരിക്കുകയാണ് താരം. ശശികുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2008 ൽ റിലീസ് ചെയ്ത ‘സുബ്രമണ്യപുര’മാണ് പത്തു വർഷത്തിനിടെ തൻ കണ്ട മികച്ച ചിത്രമെന്നാണ് അനുരാഗ് പ്രേക്ഷകരോട് പറയുന്നത്. ഈ ചിത്രം കണ്ട് പ്രചോദനമുൾക്കൊണ്ടാണ് താൻ ‘ഗ്യാങ്സ് ഓഫ് വാസിപൂർ’ നിർമ്മിച്ചതെന്നും താരം വെളിപ്പെടുത്തി.

‘സുബ്രഹ്മണ്യപുരം’ തിയേറ്ററുകളിലെത്തി പത്ത് വര്ഷം തികയ്ക്കുന്ന ദിവസമാണ് സിനിമയോടുള്ള തന്റെ ഇഷ്ടം അനുരാഗ് പങ്കുവെച്ചത്. 2008 ജൂലൈ നാലിനാണ് ശശികുമാറിന്റെ ചിത്രം തിയേറ്ററുകളിലെത്തിയത്. ട്വിറ്ററിലൂടെയാണ് താരം തനറെ ചിത്രത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. ചെറിയ മുതൽമുടക്കിലിറങ്ങിയ ചിത്രം ആ വർഷത്തെ വൻ വിജയമായിരുന്നു. ശശികുമാർ നായകാനായെത്തുന്ന ചിത്രത്തിൽ സമുദ്രക്കനി, സ്വാതി, ജയ്, ഗഞ്ജ കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മികച്ച സിനിമകളെ അഭിന്ദിക്കാറുള്ള അനുരാഗ് കശ്യപ് മലയാളത്തിലെ നിരവധി സിനിമകളെക്കുറിച്ചും ട്വിറ്ററിൽ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. സിനിമകളിൽ വരുന്ന മാറ്റങ്ങൾ സസൂഷ്‌മം നിരീക്ഷിക്കാറുള്ള താരം ചിത്രത്തിന്റെ അണിയറ പ്രവത്തകരെ അഭിന്ദിക്കാറുമുണ്ട്.