ആരാധകരെ ആവേശത്തിലാക്കി ‘അക്വമാന്റെ’ ട്രെയ്‌ലർ…

July 23, 2018

ഹോളിവുഡ് സിനിമ ലോകത്തെ പ്രമുഖ താരം ജേസൺ മോമോയ നായകനായി വേഷമിടുന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രം  ‘അക്വമാന്റെ’ ട്രെയ്‌ലർ പുറത്തിറങ്ങി. ജെയിംസ് വാന്‍ സംവിധാനം ചെയുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ഡേവിഡ് ലെസ്‌ലി, ജോൺസൻ മക് ഗോൾഡറിക്,വെൽ ബെൽ എന്നിവർ ചേർന്നാണ്.

നിരവധി ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരം ജേസൺ മോമോയായ നായകനായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഡിസംബര്‍ 21ന് അക്വമാൻ തീയേറ്ററുകളില്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാണികൾ കാത്തിരിക്കുന്നത്.