ശിവകാമിയുടെ കഥ പറയാൻ ‘ബാഹുബലി- 3 എത്തുന്നു..

July 5, 2018

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബാഹുബലിയുടെ മൂന്നാം ഭാഗം ഉടൻ.  ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്ന, എസ് എസ് രാജമൗലി ചിത്രം ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതേസമയം ബാഹുബലി ത്രീ തിയേറ്റർ റിലീസിന് വേണ്ടിയല്ല നിർമിക്കുന്നത്. പകരം ഇന്റർനെറ്റ് വെബ് സ്ട്രീമിങ് സർവീസിന് വേണ്ടിയാണ്.

രാജ്യാന്തര ഓൺലൈൻ  വെബ് സ്ട്രീമിങ് സർവീസ് കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ബാഹുബലിക്കും മുമ്പുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഇത്തവണ രാജമാതാ ശിവകാമി ദേവി യുടെ കഥയാണ് ചിത്രത്തിലൂടെ രാജമൗലി പറയുന്നത്. രമ്യ കൃഷ്ണയാണ് ചിത്രത്തിൽ ശിവ കാമിയുടെ വേഷത്തിലെത്തുന്നത്. ആനന്ദ് നീലകണ്ഠൻ എഴുതിയ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം 1700 കോടിയിലധികം കളക്ഷൻ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നും  നേടിയിരുന്നു.  പിന്നീട് ചിത്രം ചൈനയിലും ജപ്പാനിലും പ്രദർശിപ്പിച്ച് വൻ വിജയം നേടിയിരുന്നു.