‘ബാഹുബലി 2’-ന്റെ വിഎഫ്എക്സ് മേക്കിങ് വീഡിയോ കാണാം..

July 11, 2018

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബാഹുബലി 2-ന്റെ വിഎഫ്എക്സ് മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് വി എഫ് എക്സ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വിജയമായിരുന്നു എസ് എസ് രാജമൗലിയുടെ ബാഹുബലി.

തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം 1700 കോടിയിലധികം കളക്ഷൻ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നും  നേടിയിരുന്നു.  പിന്നീട് ചിത്രം ചൈനയിലും ജപ്പാനിലും പ്രദർശിപ്പിച്ച് വൻ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ബാഹുബലി 2 ന്റെ മേക്കിങ് വീഡിയോയാണ് വൈറലായിരിക്കുന്നത്. വി എഫ് എക്സ് മേക്കിങ് വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.