അല്ലുവിന്റെ നായികയായി അനു ഇമ്മാനുവൽ; ‘നാ പേരു സൂര്യ’യിലെ റൊമാന്റിക്ക് ഗാനാം കാണാം

July 1, 2018


അല്ലു അർജുൻ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന പുതിയ ചിത്രം നാ പേരു സൂര്യയിലെ വിഡിയോ ഗാനം പുറത്തിറങ്ങി.  അനു ഇമ്മാനുവാൻ അല്ലുവിനെ നായികയായെത്തുന്ന ചിത്രത്തിലെ ഒരു റൊമാന്റിക്ക് ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ബ്യൂട്ടിഫുൾ ലവ് എന്നു പേരിട്ടിരിക്കുന്ന ഗാനത്തിൽ അതീവ സുന്ദരിയായാണ് അല്ലുവിനൊപ്പം അനു എത്തിയിരിക്കുന്നത്.

നാ പേരു സൂര്യയിൽ വിശാൽ,ശേഖർ ഇൗണം കൊടുത്തിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സീതാരാമ ശാസ്ത്രിയാണ്. അർമാൻമാലിക്കും ചൈത്ര അമ്പാടിപുടിയും ചേർന്നാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.

സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവി ഛായാഗ്രഹണം
നിർവഹിച്ചിരിക്കുന്ന നാ പേരു സൂര്യ ഒരു ആക്‌ഷൻ റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ്.