ഇഷ്ടദിനത്തിൽ പുതിയ സിനിമ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ ഷാനവാസ്

July 29, 2018

സംവിധായകൻ  ഷാനവാസ് കെ ബാവൂട്ടിക്ക് ജൂലൈ 29 വളരെ  പ്രിയപ്പെട്ട ദിവസമാണ്. ഇതുപോലൊരു ജൂലൈ 29 നാണ് പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച കിസ്മത്ത് എന്ന ചിത്രം മലയാളികൾക്ക് ഷാനവാസും ടീമും സമ്മാനിച്ചത്. എന്നാൽ ഈ 29 ന് തങ്ങളുടെ പുതിയ ചിത്രത്തിന്റെ വർത്തയുമായാണ് താരം ആരാധകർക്ക് മുന്നിലെത്തിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ താരം പങ്കുവെച്ചത്.

വിനായകനെ കേന്ദ്രകഥാപാത്രമാക്കി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ റോഷൻ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖ നടിയായിരിക്കും. അതേസമയം ചിത്രത്തിലേക്ക് ഒരു ബാലനടിയെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഒന്നര വയസ്സിനും മൂന്ന് വയസ്സിനും ഇടയിലുള്ള നീണ്ട മുടിയും ഇരുണ്ട നിറവുമുള്ള കുട്ടികളെയാണ് ചിത്രത്തിലേക്ക് ആവശ്യം.

ഫ്രാന്‍സിസ് നെരോണയുടെ കഥയ്ക്ക് പി എസ് റഫീക്ക് ആണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ആഗസ്റ്റ് അവസാനത്തോടെ ആരംഭിക്കും. ആദ്യ ഘട്ട ചിത്രീകരണം കൊച്ചിയിലായിരിക്കുമെന്നും സംവിധായകൻ അറിയിച്ചു.