‘ലോകം മാതൃകയാക്കേണ്ടത് ഈ ഭരണാധികാരിയെ’.. രോഗബാധിതനായ യുവാവിന്റെ മുഴുവൻ ചിലവും ഏറ്റെടുത്ത് ദുബായ് ഭരണാധികാരി
ക്യാൻസർ ബാധിതനായ യുവാവ് ചികിത്സയ്ക്ക് സഹായം തേടിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. യുവാവിന്റെ ചികിത്സാ ചെലവ് മുഴുവന്‍ താന്‍ വഹിക്കാമെന്നാണ് ഷെയ്ഖ് ഹംദാന്‍ മറുപടി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഖലീഫ മുഹമ്മദ് റാഷിദ് ദവാസ് തനിക്ക് ബാധിച്ച രോഗത്തെക്കുറിച്ചും ചികിത്സ സഹായം അഭ്യർഥിച്ചുകൊണ്ടുമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വൈറലായ വീഡിയോയ്ക്ക് നിരവധി ആളുകളാണ് സഹായവുമായി രംഗത്തെത്തിയത്. എന്നാൽ ദുബായ് കിരീടാവകാശിയുടെ ഈ നല്ല മനസിനുമുന്നിൽ നിരവധി ആളുകളാണ് പ്രശംസയുമായി എത്തിയത്. ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തി മുഴുവൻ ആളുകൾക്കും മാതൃകയാക്കാവുന്നതാണെന്നും നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ക്യാൻസർ ബാധിതനായ ഖലീഫ മുഹമ്മദ് മൂന്നു വര്‍ഷം കൂടി മാത്രമേ ജീവിച്ചിരിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ അസുഖം ചികിത്സിച്ച് ഇല്ലാതാക്കണമെങ്കിൽ ഏകദേശം അഞ്ച് കോടി രൂപയാണ് വേണ്ടി വരുന്നത്. ഈ മുഴുവൻ തുകയും ചിലവഴിക്കാൻ തയാറായി എത്തിയിരിക്കുകയാണ് ദുബായ് കിരീടാവകാശി. തനിക്ക് തിരിച്ചുകിട്ടിയ ജീവിതത്തിന് നന്ദി പറഞ്ഞുകൊണ്ട്, തന്റെ ഇനിയുള്ള ജീവിതം സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിക്കുന്നതിനുള്ള ആഗ്രഹത്തോടെയാണ് ഖലീഫ ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.