റൊമാന്റിക് ത്രില്ലർ ചിത്രം ‘എന്റെ മെഴുകുതിരി അത്താഴങ്ങളു’ടെ ട്രെയ്‌ലർ കാണാം..

July 17, 2018

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന പുതിയ ചിത്രം ‘എന്റെ മെഴുകുതിരി അത്താഴങ്ങളു’ടെ ട്രെയ്‌ലർ പുറത്തിറങ്ങി. സൂരജ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനൂപ് മേനോനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ റൊമാന്റിക് ത്രില്ലർക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘എന്റെ മെഴുകുതിരി അത്താഴങ്ങൾ’.

നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത്. ട്രയാൻകുലർ ലവ് സ്റ്റോറി പറയുന്ന ചിത്രത്തിൽ അനൂപ് മേനോനും മിയയ്ക്കുമൊപ്പം പുതുമുഖ നടി ഹന്നയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അലൻസിയർ, ബൈജു എന്നിവരും ചിത്രത്തൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

‘എന്റെ മെഴുകുതിരി അത്താഴങ്ങളിൽ ‘റഫീഖ് അഹമ്മദിന്റ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. 999 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ‘നീല നീല മിഴികളോ’ എന്ന ഗാനം നേരത്തെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ജൂലൈ 27 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്