നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യറായിയും അനിൽ കപൂറും ഒന്നിക്കുന്ന ഫന്നെ ഖാന്റെ ട്രെയ്‌ലർ കാണാം ..

July 7, 2018

അതുൽ മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ഐശ്വര്യ റായ് ചിത്രം ‘ഫന്നെ ഖാന്റെ’ട്രെയ്‌ലർ പുറത്തിറങ്ങി.
ഐശ്വര്യ റായ്ക്കൊപ്പം അനിൽ കപൂര്‍, രാജ്കുമാർ റാവു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ആഗസ്റ്റ് 3 ന് തിയേറ്ററുകളിലെത്തും.  അമിത് ത്രിവേദി സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രം ഓസ്കർ നാമനിർദ്ദേശം ലഭിച്ച ബെൽജിയം സിനിമ എവെരിബഡി ഫെയ്മസ് എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ചതാണ്ഫന്നെ ഖാൻ.

2001ല്‍ നടന്ന 73-മത് അക്കാദമി അവാര്‍ഡ് വേളയില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘എവെരിബഡി ഫെയ്മസ്’ എന്ന ബെല്‍ജിയന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. തന്റെ മകള്‍ നല്ലൊരു ഗായികയാവണമെന്ന് ആഗ്രഹിക്കുന്ന ഒരു പിതാവിനെ  ചുറ്റിപ്പറ്റിയാണ് ‘എവെരിബഡി ഫെയ്മസ്’ എന്ന  ചിത്രം കടന്നു പോകുന്നത്.

പത്തൊന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും അനില്‍ കപൂറും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നചിത്രത്തിൽ  ഒരു സൂപ്പര്‍ താരത്തിന്റെ രൂപപരിവേഷങ്ങളോടെ എത്തിയിരിക്കുന്ന ഐശ്വര്യയില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് അനില്‍ കപൂര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗായകനാകാനുള്ള മോഹവുമായി ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് അനില്‍ കപൂര്‍ ചിത്രത്തിൽ വേഷമിടുന്നത്.