തമിഴ് സിനിമ ലോകത്തെ സൂപ്പർ താരം സൂര്യയ്ക്ക് ഇന്ന് പിറന്നാൾ, ആശംസകളുമായി ആരാധകർ

തമിഴ് സിനിമ ലോകത്തെ സൂപ്പർ താരം സൂര്യയ്ക്ക് ഇന്ന് പിറന്നാൾ, ആശംസകളുമായി ആരാധകരും താരങ്ങളും. തമിഴ് സിനിമയുടെ രാജാവായി മാറിയ സൂര്യയ്ക്ക് ലോകമെമ്പാടുമുള്ള ആരാധകർ സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി ആശംസകളുമായി സ്നേഹമറിയിക്കുകയാണ്.
കേരളത്തിലെയും തമിഴ്നാട്ടിലെയും സൂര്യ ആരാധകർ പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ്. താരത്തിന് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി നിരവധി പേരാണ് ആശംസകൾ അർപ്പിച്ചത്.
1997 ൽ നേർക്കുനേർ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരം വ്യത്യസ്ഥ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. കുറഞ്ഞ കാലയളവുകൊണ്ടു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം നടനായും നിർമ്മാതാവും അവതാരകനായും തമിഴ് സിനിമ ലോകത്ത് തന്റേതായ സാന്നിധ്യം ഉറപ്പിച്ചു. തമിഴ് നടി ജ്യോതികയാണ് ഭാര്യ. ഗജനി, ഏഴാം അറിവ്, സിങ്കം, വാരണം ആയിരം തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.