മാതൃകയായി ആദ്യ വനിത ചുമട്ടുതൊഴിലാളി മഞ്ജു ദേവി….വൈറലായ വീഡിയോ കാണാം

July 23, 2018

ലോകത്തിന് മുഴുവൻ മാതൃകയായിരിക്കുകയാണ് ജയ്പൂർ റെയിൽവേ സ്റ്റേഷനിലെ ആദ്യവനിത ചുമട്ടുതൊഴിലാളിയായ മഞ്ജു ദേവി. ഭർത്താവിന്റെ മരണ ശേഷം കുടുംബം പുലർത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി എന്തുചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമായി അവസാനം  മഞ്ജു ദേവി സ്വയം കണ്ടെത്തിയതായിരുന്നു ഭർത്താവ് ചെയ്തിരുന്ന ഈ ജോലി. 2012 ലാണ് ദേവിക്ക് തന്റെ ഭർത്താവിനെ നഷ്‌ടമാകുന്നത്.


അതേസമയം  ചുമട്ടുതൊഴിലാളിയാകാനൊരുങ്ങി റെയിൽവേ സ്റ്റേഷനിലെത്തിയ ദേവിയെ കാത്തിരുന്നത് വീണ്ടും തിരിച്ചടികളായിരുന്നു.  ഈ ജോലി സ്ത്രീകൾക്ക് ചെയ്യാനുള്ളതല്ലെന്നും ഇത് പുരുഷന്മാരുടെ ജോലിയാണെന്നും പറഞ്ഞ് ചുമട്ടുതൊഴിലാളി യൂണിയൻ ദേവിക്ക് ബാഡ്ജ് നൽകിയില്ല. തുടർന്ന് നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ദേവി ഈ ജോലി സ്വന്തമാക്കിയത്.

പുരുഷന്മാരും സ്ത്രീകളും തമ്മിൽ വ്യത്യാസമില്ല, ഇരു കൂട്ടരും തുല്യരാണ്. കാർ, ബൈക്ക്, ബസ് തുടങ്ങി എല്ലാ വാഹനങ്ങളും ഓടിക്കുന്ന സ്ത്രീകൾ, പുരുഷന്മാർ ചെയ്യുന്ന എല്ലാ ജോലികൾ ചെയ്യാനും പ്രാപ്തരാണെന്നും ദേവി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ സ്ത്രീക്ക് പ്രശംസകളുമായി നിരവധി ആളുകളാണ് എത്തുന്നത്.