കുട്ടനാട്ടിലെ പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി ഫ്‌ളവേഴ്‌സ്; വിശദാംശങ്ങൾ അറിയാം..

July 30, 2018

മഴ രൂക്ഷമായതിനെത്തുടർന്ന് കുട്ടനാട്ടിലെ ആളുകളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശത്തെ ആളുകൾക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഫ്ലവേഴ്സ് ടീം. ‘കുട്ടനാട് റിലീഫ് ഫണ്ട്’ എന്ന പേരില്‍ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയാണ് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. ചാനല്‍ എം.ഡി ആര്‍. ശ്രീകണ്ഠന്‍ നായരാണ് ഇക്കാര്യം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്.

വെള്ളക്കെട്ട് രൂക്ഷമായ മേഖലകളില്‍ ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് ‘കുട്ടനാട് റിലീഫ് ഫണ്ട്’ എന്ന   പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ഫ്‌ളവേഴ്‌സ് ഫാമിലിയില്‍ നിന്ന് ഒരു സംഘം ഇതിനോടകം തന്നെ കുട്ടനാട് എത്തിയിട്ടുണ്ട്. കുടിവെള്ളം മുതല്‍ ഫുഡ് പാക്കറ്റ് വരെ എത്തിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

മഴക്കെടുതിയിൽ വെള്ളം കയറിയതിനെത്ത തുടർന്ന് പലർക്കും തങ്ങളുടെ വീടുകളും സാധനങ്ങളും  ഉപേക്ഷിച്ച് ക്യാമ്പുകളിലേക്കും മറ്റും താമസം മാറ്റേണ്ടിവന്നിരുന്നു. ഇത്തരത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി താമസിക്കുന്ന  ജനങ്ങളെ സഹായിക്കാനും അവര്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും ഫ്‌ളവേഴ്‌സ് പ്രത്യേക സംഘം കുട്ടനാട്ടില്‍ എത്തിയിട്ടുണ്ട്. മഴക്കെടുതി മൂലം ക്ലേശിക്കുന്ന ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും ഫ്‌ളവേഴ്‌സ് സംഘം വിതരണം ചെയ്യും.

കുട്ടനാട് റിലീഫ് ഫണ്ടിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു.സാമ്പത്തിക സഹായം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് കുട്ടനാട്ടിലെത്തി ഫ്‌ളവേഴ്‌സ് സംഘത്തോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും അവസരമൊരുക്കിയിട്ടുണ്ട്.

കുട്ടനാട് റിലീഫ് ഫണ്ടിലേക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഇങ്ങനെ:

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 7025449922

മെയില്‍ ഐഡി: [email protected]