ഏറ്റവും കൂടുതൽ പണം വാരുന്ന താരങ്ങളുടെ ലിസ്റ്റുമായി ഫോബ്‌സ്; പട്ടികയിൽ ഇടം നേടി അക്ഷയ് കുമാറും സൽമാൻ ഖാനും

July 24, 2018

ലോകത്തിൽ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. പട്ടികയിൽ ഇടം നേടി ബോളിവുഡ് താരങ്ങളും. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സൽമാൻ ഖാനുമാണ് ഫോബ്‌സിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ. ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം  വാങ്ങുന്ന താരമായി ഫോബ്‌സ് കണ്ടെത്തിയത് അമേരിക്കൻ ബോക്‌സർ ഫ്ലോയ്ഡ് മെയ്‌വെതറെയാണ്. 285 മില്യൺ ഡോളറാണ് ഫ്ലോയ്ഡ് മെയ്‌വെതറിന്റെ സമ്പാദ്യം.

2018 ലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ സമ്പാദ്യം വാങ്ങുന്ന രണ്ടാമത്തെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ജോർജ് ക്ലൂണിയാണ് 239 ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.166.6 മില്യൺ ഡോളറുമായി കെയ്‌ലി ജെന്നർ മൂന്നാം സ്ഥാനത്താണ്. പട്ടികയിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കെയ്‌ലി ജെന്നർ .

 

അതേസമയം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നൂറുപേരുടെ പട്ടികയിൽ എഴുപത്തിയാറാം സ്ഥാനമാണ് അക്ഷയ് കപൂറിന്.  40.5 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഫോബ്സ് പട്ടികയിൽ 37.3 മില്യൺ ഡോളറുമായി എൺപത്തി രണ്ടാം സ്ഥാനമാണ് സൽമാൻ ഖാൻ കരസ്ഥമാക്കിയിരിക്കുന്നത്. എന്നാൽ  2017 ലെ ഫോബ്‌സ് പട്ടികയിൽ 65 -ആം സ്ഥാനം നേടിയ ഷാരൂഖ് ഖാൻ ഇത്തവണ പട്ടികയിൽ ഇടം നേടിയിട്ടില്ല.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!