വൈറലായി ചിന്നുവിന്റെ കികി ഡാൻസ്; വീഡിയോ കാണാം..

July 27, 2018

ഡിജോ ജോസ് ആന്റണി സംവിധാനം നിർവഹിച്ച ക്വീൻ എന്ന ചിത്രത്തിലെ ചിന്നുവായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സാനിയ അയ്യപ്പൻ. ഇപ്പോൾ താരത്തിന്റെ ഡാൻസാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മുമ്പും താരത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. എന്നാൽ ‘കി കി ഡു യു ലൗ മി’ എന്ന ചലഞ്ചിന്റെ ഭാഗമായാണ് താരം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും ചാടി ഇറങ്ങി ഡാൻസ് കളിക്കുന്ന ഈ ഗെയിമാണ്  ഇപ്പോൾ  സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. എന്നാൽ വളരെ അപകടകരമായ ഒരു ചലഞ്ചാണ് കികി ചലഞ്ച്. ജീവന് വരെ ഭീഷണിയാകുന്ന തരത്തിലുള്ളതാണ് സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ചെയ്യുന്ന ഈ  ചലഞ്ച് .

മോഹൻ ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിലാണ് സാനിയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിൻറെ മകളായാണ് സാനിയ എത്തുന്നത്. നിരവധി സൂപ്പർ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച് മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധായാക വേഷത്തിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

#Inmyfeelingschallenge #saniyaiyyappan #tmoviesofcl @tmoviesofcl ??

A post shared by T MOVIES ™ (@tmoviesofcl) on