ഹോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘അൺബ്രേക്കബിൾ’ സീരിസിലെ മൂന്നാമത്തെ ചിത്രം ‘ഗ്ലാസ്’ ഉടൻ

July 1, 2018

ഹോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘അൺബ്രേക്കബിൾ സീരിസിലെ മൂന്നാമത്തെ സിനിമ ഗ്ലാസ് ഉടൻ. മനോജ് നേടി ശ്യാമളാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണനവും സംവിധായകൻ ശ്യാമളാൻ തന്നെയാണ്.

അൺബ്രേക്കബിൾ സീരീസിലെ 2000 ൽ പുറത്തിറങ്ങിയ അൺബ്രേക്കബിൾ എന്ന ചിത്രത്തിനും 2016 ൽ പുറത്തിറങ്ങിയ സ്പ്ലിറ്റിനും ശേഷം പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിയിരിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവത്തകർ അറിയിക്കുന്നത്. അൺബ്രേക്കബിലെ സീരിസിലെ കഴിഞ്ഞ രണ്ട് സിനിമകളുടെ തുടർച്ചയാണ് ഗ്ലാസ്.

ബ്രൂസ് വില്ലിസ്‍, സാമുവൽ ജാക്സൺ, സ്പെൻസെർ ക്ലാർക്, കർലെയ്ൻ എന്നിവർ അൺബ്രേക്കബിളിലെ അതേ വേഷങ്ങളിൽ അണിനിരക്കുന്ന പുതിയ  ചിത്രത്തിൽ സ്പ്ലിറ്റ് സിനിമയിൽ നിന്ന് ജയിംസ് മക്കോവിയും ആന്യ ടെയ്‌ലറും എത്തുമെന്നതും കാണികളെ ഏറെ ആകാംഷാഭരിതരാക്കുന്നു.