താരനിരകൾ അണിനിരന്നു ‘ഇബ്‌ലീസി’ന് വേണ്ടി

July 16, 2018

ആസിഫ് അലിയെ നായകനാക്കി വി എസ് രോഹിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇബ്‌ലീസിലെ  ഗാനങ്ങളുടെ ഓഡിയോ പുറത്തിറങ്ങി. മമ്മൂട്ടി, ആസിഫ് അലി, മഡോണ  തുടങ്ങി നിരവധി താരങ്ങളാണ്  ഇബ്‌ലീസിന്റെ ഓഡിയോ ലോഞ്ചിങിന് എത്തിയത്.

ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്  സംവിധായകൻ  രോഹിതും സമീർ അബ്ദുലും ചേർന്നാണ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം രോഹിത് ആസിഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഇബ്‌ലീസ്‌. മറഡോണ സെബാസ്റ്റ്യൻ നായികയായെത്തുന്ന ചിത്രം എൺപതുകളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഡോൺ വിൻസെന്റ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ അഖിൽ ജോർജാണ് ഛായാഗ്രഹണം. ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ടോവിനോ തോമസാണ് ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്.