നോവുള്ള പ്രണയത്തിന്റെ മധുര ഓർമ്മകളുമായി ‘ഇലഞ്ഞിപ്പൂ’…

July 23, 2018

നോവുള്ള പ്രണയത്തിന്റെ മധുര ഓർമ്മകളുമായി എത്തുകയാണ് ഇലഞ്ഞിപ്പൂ. പ്രണയത്തിന്റ മനോഹാരിതയും വിരഹത്തിന്റെ വേദനയുമെല്ലാം പറയുന്ന മ്യൂസിക്കൽ  ആൽബം കേൾവിക്കാരനെ ഗൃഹാതുരമായ ഒരു അവസ്ഥയിലൂടെ കൊണ്ട് പോകുകയാണ്. തികച്ചും മനോഹരമായ ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് സുഗീഷ് ആണ്.

എസ് രമേശൻ നായരുടെ മനോഹരമായ വരികൾക്ക് മനു രമേഷാണ് സംഗീതം നൽകിയിരിക്കുന്നത്.  ഷിജു എം ഭാസ്കർ നിർമ്മിച്ച ആൽബം സോഷ്യൽ  മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ബാല്യകൗമാരത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുവാൻ ആൽബത്തിന് കഴിയുമെന്നും നിരവധി ആളുകൾ അഭിപ്രായം അറിയിച്ചു.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!