ബെൽജിയത്തെ പിടിച്ചു കെട്ടി ജപ്പാൻ;ആദ്യ പകുതി ഗോൾ രഹിതം

July 3, 2018


ബെൽജിയം-ജപ്പാൻ പ്രീ ക്വാർട്ടർ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾ രഹിതമായി തുടരുന്നു..ജപ്പാൻ പ്രതിരോധവും ബെൽജിയൻ മുന്നേറ്റവും തമ്മിലുള്ള ബല പരീക്ഷണമായി മാറിയ ആദ്യ പകുതിയിൽ ഗോളിലേക്കുള്ള നിരവധി അവസരങ്ങൾ സൃഷിടിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു..

നിരന്തരമായ ബെൽജിയൻ അക്രമണങ്ങൾക്കിടെ വീണു കിട്ടിയ അവസരങ്ങളിൽ വർധിത വീര്യത്തോടെ കൗണ്ടർ അറ്റാക്കുകൾ നടത്തിയ ജപ്പാനും മികവ് കാണിച്ചപ്പോൾ മനോഹരമായ പോരാട്ടത്തിനാണ് ആദ്യ പകുതി സാക്ഷിയായത്..വമ്പൻ താരനിര അണിനിരക്കുന്ന ബെൽജിയത്തിന്റെ അതിവേഗ ഫുട്ബോളിനെ പിടിച്ചു കെട്ടിയ ജാപ്പനീസ് പ്രതിരോധ താരങ്ങളാണ് ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ മികച്ചു നിന്നത്