ആരാധകരെ പൊട്ടിച്ചിരിപ്പിക്കാൻ ചാക്കോച്ചൻ എത്തുന്നു; ‘ജോണി ജോണി യെസ് അപ്പ’യുടെ പോസ്റ്റർ കാണാം .

July 12, 2018

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന പുതിയ ചിത്രം ജോണി ജോണി യെസ് അപ്പയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോജി തോമസാണ്. ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിനോദ് ഇല്ലംപള്ളിയാണ്.

കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കും. ജോണി ജോണി എസ് അപ്പ ഒരു ഫുൾ ടൈം എന്റെർറ്റൈനെർ ചിത്രമാണെന്ന് സംവിധായകൻ മാർത്താണ്ഡൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്.  ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിച്ച ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന ചിത്രത്തിലൂടെയാണ്  മാർത്താണ്ഡൻ സിനിമ സംവിധായകനായത്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി അച്ഛ ദിൻ എന്ന ചിത്രവുമൊരുക്കി. അതിനുശേഷം പൃഥ്വിരാജിനെ നായകനാക്കി നിർമ്മിച്ച പാവാട എന്ന ചിത്രത്തിലൂടെയാണ്  മാർത്താണ്ഡൻ ഹിറ്റ് മേക്കർ പദവിയിലേക്ക് എത്തിയത്. ഇപ്പോൾ മാർത്താണ്ഡൻ കുഞ്ചാക്കോ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.