‘ജൂലൈ-4’; മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ സിനിമൾക്കിന്ന് ഭാഗ്യ ദിനം

July 4, 2018

മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച സിനിമകൾ പിറന്ന ദിവസമാണ് ജൂലൈ 4. കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ദിലീപ് എന്ന നായകന്റെ ജീവിതത്തിലെ പ്രധാന സിനിമകളൊക്കെ പിറന്ന ദിവസാം കൂടിയാണ് ജൂലൈ 4.  ഈ പറക്കും തളിക, മീശമാധവൻ , സി ഐ ഡി മൂസ, പാണ്ടിപ്പട എന്നി സിനിമകളാണ് ജൂലൈ 4 ന് തിയേറ്ററുകളിലെത്തിയത്.

ഈ പറക്കും തളിക

2001 ജൂലൈ 4 ന് പുറത്തിറങ്ങിയ ചിത്രമാണ് ഈ പറക്കും തളിക. ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത ഈ ചിത്രം പിറന്നിട്ട് ഇന്ന് 17 വര്ഷമായിരിക്കുകയാണ്. ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നിത്യ ദാസ്, കൊച്ചിൻ ഹനീഫ  എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ്  ഈ പറക്കും തളിക.

 

മീശമാധവൻ

ലാൽ ജോസ് സംവിധാനം ചെയ്ത, ദിലീപ് നായകനായി 2002-ജൂലൈ 4 ന്  പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് മീശമാധവൻ. ഇന്ന് ചിത്രത്തിന്റെ 16 ആം പിറന്നാളാണ്. രഞ്ജൻ പ്രമോദ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.ചിത്രത്തിൽ കാവ്യാ മാധവൻ, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

സിഐഡി മൂസ 

ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് സി ഐ ഡി മൂസ. 2003- ജൂലൈ 4 ന് പുറത്തിറങ്ങിയ ചിത്രം തിയേറ്ററിലെത്തിയിട്ട് ഇന്ന് 15 വർഷം തികയുകയാണ്.

 

പാണ്ടിപ്പട

2005 ജൂലൈ 4 ന് പുറത്തിറങ്ങിയ പാണ്ടിപ്പട തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് 13 വർഷമാവുകയാണ്. റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച  മലയാള ചലച്ചിത്രത്തിൽ ദിലീപാണ് മുഖ്യകഥാപാത്രമായെത്തുന്നത്. നവ്യ നായർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സലിം കുമാർ എന്നിവറം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

 

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!