വൈറലായി കങ്കണയുടെ ശിവ പൂജ; ചിത്രങ്ങൾ കാണാം

July 25, 2018

മികച്ച ഒരുപാട് സിനിമകളിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് കങ്കണ റണാവത്ത്. അഭിനയിച്ച സിനിമകളിലൂടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം ഒരു തികഞ്ഞ വിശ്വാസികൂടിയാണ്. കഴിഞ്ഞ ദിവസം കോയമ്പത്തൂർ ഉള്ള സദ് ഗുരു ഇഷാ ഫൗണ്ടേഷനിൽ താരമെത്തിയിരുന്നു.

തികഞ്ഞ ശിവ ഭക്തയായ കങ്കണ ശിവ പൂജ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കോയമ്പത്തൂരിലെ ആദി ശക്തി ആശ്രമത്തിൽ എത്തിയ താരം അവിടുത്തെ അന്തേവാസികൾക്കൊപ്പം സമയം ചിലവഴിച്ച ശേഷം തിരിച്ച് മുംബൈയിലേക്ക് തിരിച്ചു.

അതേസമയം കങ്കണ റണാവത്ത് മുഖ്യ കഥാപാത്രമായെത്തുന്ന പുതിയ  ചിത്രം ‘മണികര്‍ണ്ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’ യാണ് താരത്തിന്റേതായി ഇനി തിയേറ്ററുകളിൽ എത്താനുള്ള ചിത്രം. കൃഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വളരെയധികം എതിർപ്പുകളെ മറികടന്നാണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികര്‍ണ്ണികയില്‍ ഝാന്‍സി റാണിയും ഒരു ബ്രിട്ടീഷ് ഭരണാധികാരിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്നുള്ള  പ്രചാരണത്തെ തുടര്‍ന്നാണ് ബ്രാഹ്മണ സഭ ബോളിവുഡ് ചിത്രം മണികര്‍ണ്ണികയുടെ ചിത്രീകരണം തടസപ്പെടുത്തിയത്. എന്നാൽ ഈ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും.