കർഷകനായി കാർത്തി…നൃത്തത്തിന് കൈയ്യടിച്ച് ആരാധകർ, വീഡിയോ കാണാം..

July 20, 2018

തമിഴ് സൂപ്പർ താരം കാർത്തി നായകനായി എത്തുന്ന ‘കടൈകുട്ടി സിങ്ക’ത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.’സിത്തിര മാസം വെയിലാ’ എന്ന് തുടങ്ങുന്ന ഫാസ്റ്റ് നമ്പർ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കർഷകനായി കാർത്തി എത്തുന്ന ഗാനത്തിൽ നാട്ടിലെയും വീട്ടിലേയും കർഷകരുടെ ആഘോഷമാണ് കാണിക്കുന്നത്.

ചിത്രത്തിൽ കാർത്തിയുടെ നായികയായി എത്തുന്നത് സായിഷയാണ്. ചിത്രത്തിലെ ഇരുവരും ചേർന്നുള്ള ‘സണ്ടയ്ക്കാരി’ എന്ന് തുടങ്ങുന്ന ഗാനവും നേരത്തെ ഹിറ്റായിരുന്നു. ഡി ഇമ്മൻ സംഗീതം ഒരുക്കിയ ഗാനത്തിൽ മഹാലിംഗമാണ് സിത്തിര മാസം വെയിലാ’ എന്ന് തുടങ്ങുന്ന ഫാസ്റ്റ് നമ്പർ ഗാനമാലപിച്ചിരിക്കുന്നത്.

പാണ്ടി രാജ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യയാണ്. ചിത്രത്തിൽ എട്ട് ഗാനങ്ങളാണ് ഉള്ളത്. ഡി ഇമ്മൻ, ജിതിൻരാജ്, വന്ദന ശ്രീനിവാസൻ, സായ് വിഘ്നേഷ്, വി വി പ്രസന്ന, പ്രദീപ് കുമാർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ  ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ കാർത്തിയുടെ ഡാൻസിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്ര നന്നായി ഡാൻസ് ചെയ്യാൻ കാർത്തിക്ക് മാത്രമേ കഴിയുകയെന്നും ഈ വേഷം കാർത്തി നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും നിരവധി ആളുകൾ കമന്റുകളും നൽകിയിട്ടുണ്ട്.