ആരാധകരെ ഞെട്ടിച്ച് സുഗീത്; ‘കിനാവള്ളി’യുടെ ട്രെയ്‌ലർ കാണാം..

July 21, 2018

‘ഓർഡിനറി’യ്ക്ക് ശേഷം സുഗീത് സംവിധായക വേഷത്തിലെത്തുന്ന ചിത്രമാണ് ‘കിനാവള്ളി’. നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുന്ന സംവിധായകന്റെ  ഹൊറർ ചിത്രമാണ് ‘കിനാവള്ളി’.

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായ സുരഭി സന്തോഷ്, അജ്മല്‍ സെയ്ന്‍, വിജയ് ജോണി, സുജിത്ത് രാജ് കൊച്ചുകുഞ്ഞ് എന്നിവരാണ്. സിനിമയിൽ  ഹരീഷ് കണാരനും നിര്‍ണായകമായ വേഷത്തില്‍ എത്തുന്നുണ്ട്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ കൂട്ടുകെട്ടിലാണ് കിനാവള്ളിയുടെ തിരക്കഥ ഒരുങ്ങിയിരിക്കുന്നത്.

സമ്മർ വെക്കേഷൻ ആസ്വദിക്കാനെത്തുന്ന ദമ്പതികളെയും ഒരു കൂട്ടം ചെറുപ്പക്കാരെയും ചുറ്റിപ്പറ്റിയാണ് ചിത്രം. പ്രേത ബാധയുള്ള  ഒരു ബംഗ്ലാവിൽ താമസിക്കുന്ന ഈ ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ പറയുന്നത്. സൂരജ് എസ്  കുമാർ പശ്ചാത്തല സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് ചെയ്തിരിക്കുന്നത് നവീൻ വിജയ് ആണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് മേനോനാണ്.