അടിപൊളിയായി നസ്രിയയും റോഷൻ മാത്യുവും;’കൂടെ’യിലെ വീഡിയോ ഗാനം കാണാം…

July 6, 2018

‘ബാംഗ്ലൂർ ഡേയ്സ്’ എന്ന ചിത്രത്തിന് ശേഷം അഞ്‌ജലി മേനോൻ സംവിധായികയുടെ വേഷത്തിലെത്തുന്ന ‘കൂടെ’  എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നസ്രിയയും റോഷൻ മാത്യുവും ഒരുമിച്ചുള്ള ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘പറന്നെ’ എന്ന് തുടങ്ങുന്ന ഗാനം റിലീസായ ദിവസം തന്നെ യൂ ട്യൂബിൽ ഹിറ്റായിരിക്കുകയാണ്.

പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ നസ്രിയയും പാർവതിയും പ്രധാന കഥാപാത്രങ്ങളെ   അവതരിപ്പിക്കുന്നുണ്ട്. വിവാഹ ശേഷമുള്ള നസ്രിയയുടെ ആദ്യ ചിത്രമാണിത്. സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ്‌ നസ്രിയ എത്തുന്നത്. രഞ്ജിത് മാലാപർവതി എന്നിവരാണ് ഇരുവരുടെയും മാതാപിതാക്കളായി എത്തുന്നത്.

കാമുകനായും സഹോദരനായും ചിത്രത്തിൽ വേഷമിടുന്ന പൃഥ്വിരാജിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ‘ബാംഗ്ലൂർ ഡേയ്‌സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഞ്‌ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.


ചിത്രത്തിലെ മറ്റൊരു ഗാനവും കഴിഞ്ഞ ദിവസം റിലീസായിരുന്നു. മിന്നാമിന്നി എന്ന് തുടങ്ങുന്ന ഗാനം പൃഥ്വിരാജിന്റെയും നസ്രിയയുടേം ചെറുപ്പകാലത്തെക്കുറിച്ചാണ്. ഇതിനും മികച്ച പ്രതികരണമാണ് കാണികൾ നൽകിയത്.