പിറന്നാൾ ആഘോഷിച്ച് ‘ക്യാപ്റ്റൻ കൂൾ’ ; വീഡിയോ കാണാം…

July 7, 2018


ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാൾ ‘ക്യാപ്റ്റൻ കൂൾ’ മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് 37ാം പിറന്നാൾ. ടീം അംഗങ്ങൾക്കും ഭാര്യ സാക്ഷിക്കും മകൾ ശിവയ്ക്കുമൊപ്പം താരം പിറന്നാൾ ആഘോഷിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ടീം അംഗങ്ങൾക്കൊപ്പം ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ വീരാട് കൊഹ്‌ലിയും അദ്ദേഹത്തിന്റെ  ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. സോഷ്യൽ മീഡിയ വഴിയും അല്ലാതെയുമായി നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകളർപ്പിച്ചത്.