കൂളാണ് ക്യാപ്റ്റൻ കൂൾ; വൈറലായ വീഡിയോ കാണാം..

July 29, 2018

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ നിറം മങ്ങിപ്പോയതിനെ തുടര്‍ന്ന് ‘ക്യാപ്റ്റന്‍ കൂള്‍’ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ അതൊന്നും താരത്തെ ബാധിച്ചിട്ടില്ല. ടെസ്റ്റിൽ നിന്നും താരം വിരമിച്ചതിനാൽ  ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിന് ശേഷം ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ചാരിറ്റി ഫുട്ബോള്‍ കളിച്ചും സുഹൃത്തുക്കളുടെ വിവാഹത്തില്‍ പങ്കെടുത്തും അവധി ആസ്വദിക്കുകയാണ് ധോണിയിപ്പോൾ.

സുഹൃത്തുക്കളോടൊപ്പം  ഒരു വിവാഹ വീട്ടില്‍ നിന്നുള്ള  താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകളായ പൂര്‍ണ്ണിമ പട്ടേലിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയതായിരുന്നു ധോണിയും കുടുംബവും.

വിവാഹ പാര്‍ട്ടി പുരോഗമിക്കുന്നതിനിടെയാണ് ധോണിയും കൂട്ടുകാരും ബാത്ത് റൂമിനുളളില്‍ ഇരുന്ന് വീഡിയോ പിടിച്ചത്. ബാത്ത് റൂമിന് പുറത്തുളള വാഷ് ബെയ്‌സണ്‍ സിങ്കിന് മുകളിലിരിക്കുകയാണ് ധോണി. കൂട്ടുകാരനും ബോളിവുഡ് ഗായകനുമായ രാഹുല്‍ വൈദ്യയാണ് ഈ വീഡിയോ പിടിച്ചത്.ഇന്ത്യന്‍ താരങ്ങളായ പാര്‍ത്ഥിവ് പട്ടേലിനോടും ആര്‍ പി സിങ്ങിനോടും ധോണി  സംസാരിക്കുന്ന ചിത്രവും ട്വിറ്ററിലുണ്ട്. ആര്‍ പി സിങ്ങ് തന്നെയാണ് ഈ ചിത്രം ട്വീറ്ററിൽ പങ്കുവെച്ചത്.
എന്തുകൊണ്ടാണ് ബാത്ത് റൂമില്‍ നിങ്ങള്‍ ഇത്ര കൂളായിരിക്കുന്നത് എന്നാണ് രാഹുല്‍ ചോദിക്കുന്നത്. അറിയില്ല എന്നായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ ഉടനെയുളള മറുപടി. ക്യാപ്റ്റൻ കൂളായ ആ വീഡിയോ കാണാം..