ആരാധകരെ ത്രില്ലിലാക്കി നാടോടികൾ-2 ; ടീസർ പങ്കുവെച്ച് സൂര്യ

July 4, 2018


തമിഴകത്തെ പ്രിയപ്പെട്ട താരങ്ങൾ സമുദ്രക്കനിയും ശശികുമാറും ഒന്നിക്കുന്ന ചിത്രം നാടോടികൾ 2 ന്റെ ടീസർ പുറത്തിറങ്ങി.  നടന്‍ സൂര്യ ട്വിറ്ററിലൂടെയാണ് ഏറെ ആകാംഷകൾ നിറഞ്ഞ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും സമുദ്രക്കനി തന്നെയാണ്. ശശികുമാർ നായക വേഷത്തിലെത്തുന്ന ചത്രത്തിൽ അഞ്ജലിയും അതുല്യയുമാണ് നായികമാര്‍. ആദ്യ ഭാഗത്തിലഭിനയിച്ച ഭരണിയും നമോ നാരായണയും ഈ നാടോടികളുടെ രണ്ടാം ഭാഗത്തിലുമുണ്ട്.

സമുദ്രക്കനി ശശികുമാർ കൂട്ടുകെട്ടിലൊരുങ്ങിയ നാടോടികൾ വാൻ വിജയമായിരുന്നു. 2011 ൽ  ഈ കൂട്ടുകെട്ടിൽ വിരിഞ്ഞ ചിത്രമാണ് പരോളി. ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. നാടോടികൾ-2 ന്റെ സംഗീത സംവിധാനം ചെയ്യുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്.