‘നീരാളി’യുടെ പുതിയ ടീസർ പുറത്തുവിട്ട് മോഹൻലാൽ…ടീസർ കാണാം..

July 21, 2018

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രം നീരാളിയുടെ പുതിയ ടീസർ പുറത്തുവിട്ടു. നായകൻ മോഹൻലാൽ തന്നെയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ഫേസ്ബുക്ക് പേജിലൂടെയാണ് താരം പുതിയ ടീസർ പുറത്തുവിട്ടത്. തിയേറ്ററുകളിലെത്തിയ ചിത്രത്തിന്  മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ നീരാളി പിടുത്തം എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്റ്റീഫൻ ദേവസി ഈണം പകർന്നിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് റഫീക്ക് അഹമ്മദാണ്.

അഡ്വെഞ്ചർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന നീരാളി ഒരു ട്രാവൽ സ്റ്റോറിയാണ് പറയുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിലെ ഒരു മണിക്കൂറിലധികം വരുന്ന രംഗങ്ങളിൽ വി എഫ്എക്സ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്സ് കമ്പനികളില്‍ ഒന്നായ ആഫ്‌റ്റർ ആണ് നീരാളിയുടെ ഗ്രാഫിക്സ് വർക്കുകൾ ഏറ്റെടുത്തത്.

സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!