ഭൂമിയിലെ കാക്കത്തൊള്ളായിരാമത്തെ കാമുകി കാമുകന്മാരായി അവർ വരുന്നു…

July 30, 2018

ബെന്‍ജിത്ത് പി ഗോപാല്‍ സംവിധാനം ചെയ്ത ഭൂമിയിലെ കാക്കത്തൊള്ളായിരാമത്തേത് എന്ന ഷോര്‍ട്ട്  ഫിലിമിലൂടെ പുതിയ പ്രണയ കഥയുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. എല്ലാ പ്രണയങ്ങളെയും പോലെ  ഈ പ്രണയത്തിന് പിന്നിലുമുണ്ട് ഒരു കഥ…രസകരമായ ഒരു കഥ…

ഉയരം കുറഞ്ഞ ചെറുപ്പക്കാരനും അവന്‍റെ കാമുകിയുമാണ് ആ കാക്കത്തൊള്ളായിരാമത്തെ കാമുകീ കാമുകന്മാര്‍. ഉയരത്തിന്റെ കാര്യത്തിൽ ഇരുവർക്കുമിടയിൽ ഉണ്ടാവുന്ന കോംപ്ലക്സാണ് ഈ ചിത്രത്തിന്റെയും പ്രമേയം. നമ്മൾ ഭൂമിയിലെ എത്രാമത്തെ കാമുകി കാമുകന്മാരാണ് എന്ന കാമുകിയുടെ ചോദ്യത്തിന്  അയാൾ നൽകുന്ന ഉത്തരമാണ്  കാക്കത്തൊള്ളായിരാമത്തേത് എന്ന്.

ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് നിപുന്‍ കരിപ്പാലാണ്. ഫെബിന്‍ റോഷന്‍ ക്യാമറയും മുകേഷ് കൊമ്പന്‍ എഡിറ്റിംഗും മനു ഗോപിനാഥ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന് സോഷ്യൽ മീഡിയയിൽ   മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.