പാട്ടുപാടിയും പൊട്ടിച്ചിരിച്ചും നിമിഷ സജയൻ; രസകരമായ വീഡിയോ കാണാം

July 22, 2018

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നിമിഷ സജയൻ. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരത്തിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

വിവിധ സമയങ്ങളിലായെടുത്ത രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് ഇപ്പോൾ യുട്യൂബിൽ‌ തരംഗമായിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിനൊപ്പവും കൂട്ടുകാർക്കൊപ്പവും ഷൂട്ടിങ് ലൊക്കേഷനിലുമുള്ള ചില കാര്യങ്ങളും ഈ വീഡിയോയിൽ ഉണ്ട്. നേരത്തെ ഒരു ഹോട്ടലിൽ പൊറോട്ട പരത്തുന്ന നിമിഷയുടെ വീഡിയോ വൈറലായിരുന്നു.

പാട്ടുപാടിയും, കൂട്ടുകൂടിയും ആരാധകരെ കയ്യിലെടുക്കുന്ന താരത്തിന്റെ വീഡിയോയിൽ ഒരു കുട്ടിക്കൊപ്പം വെള്ളിനക്ഷത്രത്തിലെ കുക്കുരു കുക്കു കുറുക്കൻ എന്ന ഗാനവും പാടുന്നുണ്ട്. താരത്തിന്റെ വൈറലായ വീഡിയോ കാണാം..