ആരാധകരെ പൊട്ടിച്ചിരിപ്പിക്കാൻ ‘ഒരു യമണ്ടൻ പ്രേമകഥ’യിൽ ദുൽഖറിനൊപ്പം ഇനി സുരാജും…

July 7, 2018

ദുൽഖർ സൽമാനെ നായകനാക്കി ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥ  എന്ന പുതിയ ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം സുരാജ് വെഞ്ഞാറമൂടും എത്തുന്നു. സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിലായിരിക്കും സുരാജ് എത്തുന്നത്. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ എന്നിവരുടെ കൂട്ടുകെട്ടിലാണ് യമണ്ടൻ പ്രേമകഥയ്ക്കും തിരക്കഥ ഒരുങ്ങിയിരിക്കുന്നത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

തമിഴ്, തെലുങ്ക്,ഹിന്ദി സിനിമകളിൽ തിരക്കേറിയ നടനായി മാറിയ ദുൽഖറിന്റെ ഈ വർഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ്  കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടൻ പ്രേമകഥ’. ദുല്‍ഖറിനൊപ്പം സലീം കുമാർ‍, ധര്‍മജന്‍ ബോള്‍ഗാട്ടി,സൗബിൻ സാഹിർ, രമേശ് പിഷാരടി, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. നാദിർഷ സംഗീതം  കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പി സുകുമാറാണ്.

നിലവിൽ സത്യൻ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രം ‘ഞാന്‍ പ്രകാശനിലാണ്’ നിഖില അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയാക്കിയ ശേഷം നിഖില യമണ്ടന്‍ പ്രേമകഥയില്‍ ജോയിന്‍ ചെയ്യും. അടുത്തിടെ റിലീസായ ‘അരവിന്ദന്റെ അതിഥികളില്‍’ നിഖില വിമലാണ് നായിക. തീവണ്ടി, ലില്ലി എന്നീ രണ്ട് ചിത്രങ്ങളില്‍ സംയുക്ത മേനോനാണ് നായികയായി വേഷമിടുന്നത്. ഒരുയമണ്ടൻ പ്രേമകഥ ക്രിസ്തുമസിന് പുറത്തിറങ്ങുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!