‘പവിയേട്ടന്റെ മധുരചൂരലു’മായി ശ്രീനിവാസൻ… ചിത്രം ഉടൻ

July 4, 2018

ശ്രീനിവാസൻ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം പവിയേട്ടന്റെ മധുരചൂരലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  അരവിന്ദന്റെ അതിഥികൾക്ക് ശേഷം ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരചൂരൽ. ശ്രീകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനിവാസന്റെ നായികയായി എത്തുന്നത് ലെനയാണ്.

വിജയരാഘവൻ, ഹരിശ്രീ അശോകൻ, ലിഷോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്ദേശം, കഥപറയുമ്പോൾ, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നി സിനിമകളോട് ചേർത്തുവയ്ക്കാവുന്ന  ചിത്രമായിരിക്കും പവിയേട്ടന്റെ മധുര ചൂരലെന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചലച്ചിത്ര താരം നമിതാ പ്രമോദാണ് പുറത്തുവിട്ടത്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
പവിയേട്ടന്റെ മധുരചൂരലിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പി സുകുമാറാണ്‌. വി സി സുധൻ, സി വിജയൻ, സുധീർ സി നമ്പ്യാർ എന്നിവർ ചേർന്ന നിർമ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജൻ എബ്രഹാമാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സി രഘുനാഥ് സംഗീതം നൽകിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് എം ജി ശ്രീകുമാർ, വിജയ് യേശുദാസ്, കെ എസ് ചിത്ര, വൃന്ദ മോഹൻ എന്നിവർ ചേർന്നാണ്.