ആരാധക ഹൃദയം കവർന്നെടുത്ത് മമ്മൂട്ടിയുടെ ‘അൻപേ അൻപിൻ’… ‘പേരൻപി’ലെ പുതിയ ഗാനം കാണാം..

July 22, 2018

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ  തമിഴ് ചിത്രം ‘പേരൻപ്’ ഉടൻ റിലീസ് ചെയ്യും. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഹൃദയസ്പര്‍ശിയായ രംഗങ്ങളുമായി പേരന്‍പിലെ ‘അന്‍പേ അന്‍പിന്‍’ വീഡിയോ ഗാനത്തിന്റെ പ്രോമോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സുമതി റാമിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്.

ചിത്രത്തിലെ  മമ്മൂട്ടിയുടെ അഭിനയ മികവിനെ വാനോളം പ്രശംസിച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകൻ റാം നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ താൻ ആഗ്രഹിച്ചതിനപ്പുറം മികവോടെയാണ് മമ്മൂട്ടി തന്റെ കഥാപാത്രത്തെ സ്‌ക്രീനിലെത്തിച്ചിരിക്കുന്നതെന്നാണ് റാം പറഞ്ഞത്. കഴിഞ്ഞ ദിവസം  പേരന്‍പിലെ  വീഡിയോ പുറത്തുവിട്ടിരുന്നു അതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

വാൻതൂറൽ എന്ന് തുടങ്ങുന്ന ചിത്രത്തിലെ  ഗാനം ടീസറിന്റെ മൂന്നാം ഭാഗമായാണ് പുറത്തിറക്കിയിരിക്കുന്നത്. അധ്യായം രണ്ട് അനന്തമായ പ്രകൃതി എന്ന മമ്മൂട്ടിയുടെ വാചകത്തോടെയാണ് രണ്ടാം ടീസർ ആരംഭിക്കുന്നത്.  ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘പേരൻപ്’. ചിത്രത്തിലെ ‘വാൻതൂറൽ’ ഗാനം കാണാം..

പി എൽ തേനപ്പൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. മമ്മൂട്ടിയുടെ നായികയായി അഞ്ജലി വേഷമിടുന്ന ‘പേരൻപി’ൽ ദേശീയ പുരസ്‌കാര ജേതാവായ സാധന സർഗമാണ് മമ്മൂട്ടിയുടെ മകളായി എത്തുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.  പേരന്‍പിന്റെ ട്രെയിലറിനും വന്‍ സ്വീകരണമാണ് ലഭിച്ചത്.