‘പോക്കിരിരാജ’യാകാൻ ഒരുങ്ങി വീണ്ടും മമ്മൂട്ടി; ചിത്രം ഉടൻ

July 3, 2018

2010 ൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗം വരുന്നു. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് രണ്ട് നായികമാരുണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷമാണ് പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ സംവിധാനം ചെയ്യുന്നത്. തിരക്കഥ പൂര്‍ത്തിയായതായാണ് റിപ്പോർട്ടുകൾ. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം ഇത്തവണ ചിത്രത്തിൽ മമ്മൂട്ടിക്ക് രണ്ട് നായികമാരുണ്ടായിരിക്കുമെന്നും, പൃഥ്വിരാജ് ചിത്രത്തിന്റെ ഭാഗമായിരിക്കില്ലയെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ചിത്രം പോക്കിരിരാജയുടെ തുടര്‍ച്ചയായിരിക്കില്ലായെന്ന് ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് മുമ്പ് അറിയിച്ചിരുന്നു. രാജാ എന്ന മമ്മൂട്ടി കഥാപാത്രത്തെ മാത്രമാണ് ‘രാജാ 2’ല്‍ കാണാന്‍ സാധിക്കുക. മമ്മൂട്ടിയെ കൂടാതെ ഒരു യുവനടനും ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.