താര പുത്രൻ പ്രണവിന് ഇന്ന് പിറന്നാൾ.. ആശംസകളുമായി ആരാധകർ

July 13, 2018

ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി അരങ്ങേറ്റം കുറിച്ച താരപുത്രൻ പ്രണവ് മോഹൻലാലിന് ഇന്ന് പിറന്നാൾ.ഇന്ന് 28 വയസ് തികയുന്ന താരം  1990 ജൂലൈ 13 ന് തിരുവനന്തപുരത്താണ് മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിന്റേയും സുചിത്രയുടെയും മകനായി ജനിച്ചത്.

2002 ൽ കണ്ണന്താനം സംവിധാനം ചെയ്ത’ ഒന്നാമൻ’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ബാലനടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രണവ്  പിന്നീട് സഹസംവിധായകനായും നടനായും മലയാള സിനിമ ലോകത്ത് തിളങ്ങി. ജിത്തു ജോസഫിന്റെ  ‘ആദി’  എന്ന ചിത്രത്തിലൂടെയാണ് നായകനായി താരം സിനിമ ലോകത്തേക്ക് എത്തിയത്. അസാധ്യമായ മെയ്‌വഴക്കവും ആക്ഷനും മുഖമുദ്രയാക്കിയുള്ള താരത്തിന്റെ ‘ആദി’യിലെ  പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ  പ്രവർത്തനങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. താരത്തിന് ആശംസകളുമായി നിരവധി ആളുകളാണ് എത്തിയത്.