ആരാധകരെ ഞെട്ടിച്ച് ‘ഗൗൾ’; ഭയാനക ട്രെയ്‌ലർ കാണാം

July 10, 2018

2005 ൽ പുറത്തിറങ്ങിയ ‘വാഹ് ലൈഫ് ഹോ തോ ഏസി’ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കയറിവന്ന രാധിക ആപ്‌തെ എന്ന ബോളിവുഡ് താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം’ ഗൗളി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ലസ്റ്റ് സ്റ്റോറീസ്, സേക്രട്ട് ഗെയിംസ് എന്നീ ചിത്രങ്ങൾക്ക് ശേഷം നെറ്റ് ഫ്ലിക്സും രാധികയും ഒന്നിക്കുന്ന വെബ് സീരീസാണ് ‘ഗൗൾ’. ചിത്രത്തിൽ ആർമി ഓഫീസറുടെ വേഷത്തിലാണ് രാധിക എത്തുന്നത്.

കുറ്റവാളിയായ ഒരു വ്യക്തിയെ അതീവ രഹസ്യമായി സൈനീക താവളത്തിൽ കൊണ്ടുവരുന്നതും പൈശാചിക ശക്തിയുള്ള അയാൾ മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്നതുമാണ് കഥ. ആരാധകരെ പേടിയുടെയും ആകാംഷയുടെയും മുൾമുനയിൽ നിർത്തുന്ന ട്രെയ്‌ലർ ആണ്  ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.