അത്ഭുതമായി കോയമ്പത്തൂരിലെ ഒരു റെസ്റ്റോറന്റ്; വീഡിയോ കാണാം

July 25, 2018

ലോകത്തിന് മുഴുവൻ അത്ഭുതമായിരിക്കുകയാണ് കോയമ്പത്തൂരിലെ ഈ റെസ്റ്റോറന്റ്. ദിവസേന നൂറുകണക്കിന് ആളുകൾ കയറിയിറങ്ങുന്ന ഒരു റെസ്റ്റോറന്റാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന റോബോട്ട്  റെസ്റ്റോറന്റ്. ഇവിടെ  ഭക്ഷണം കഴിക്കാനായി എത്തുന്നവരെ സ്വാഗതം ചെയ്യുന്നതും ഭക്ഷണം ടേബിളിൽ എത്തിച്ചു കൊടുക്കുന്നതുമെല്ലാം റോബോട്ടുകളാണ്.

തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ആദ്യമായി ഇത്തരത്തിലുള്ള റെസ്റ്റോറന്റ് ആരംഭിച്ചത്. 2017 ൽ ആരംഭിച്ച ഇതിന് മികച്ച പ്രതികരണങ്ങൾ  ജനങ്ങൾ നൽകിയതിനെത്തുടർന്നാണ് ഇപ്പോൾ കോയമ്പത്തൂരിലും റോബോർട്ട് റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചത്. ഇവിടെ എട്ട് റോബോർട്ട് വൈറ്ററുമാറാണ് ഉള്ളത്. ഇംഗ്ലീഷ് നന്നായി മനസിലാവുന്ന ഈ റോബോട്ടുകൾ ഹോട്ടലിൽ എത്തുന്നവരുടെ ആവശ്യങ്ങൾ കൃത്യമായി അറിഞ്ഞ് അവരുടെ ആവശ്യപ്രകരം ഓർഡർ ചെയ്ത എല്ലാ വിഭവങ്ങളും ഭക്ഷണ മേശയിൽ എത്തിച്ച് നൽകുകയും ചെയ്യും.

ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തുന്നവർക്ക് മൊബൈലിൽ അവരുടെ ഇഷ്ടപ്രകാരം ഭക്ഷണങ്ങൾ സിലക്റ്റ് ചെയ്യാം. റോബോട്ടുകൾ വെയ്റ്ററുമാരായി ഉള്ള ഈ ഹോട്ടലിൽ ദിവസേന നിരവധി ആളുകളാണ് ഈ അത്ഭുതം കാണാനും ഭക്ഷണം കഴിക്കാനുമായി എത്തുന്നത്.ഇന്ത്യയിൽ ഇത്തരത്തിലുള്ള ഹോട്ടലുകൾ ഇനിയും ആരംഭിക്കുമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു.