അകിൻഫീവിൽ തട്ടി സ്പെയിൻ പുറത്ത്; ലുഷ്നിക്കിയിൽ ചരിത്രം രചിച്ച് റഷ്യ

പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ കണ്ടെത്തേണ്ടി വന്ന ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനെ തോൽപ്പിച്ച് ആതിഥേയരായ റഷ്യ ക്വാർട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോൾ വീതമടിച്ച് ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലൂടെ വിജയിയെ നിര്ണയിക്കേണ്ടി വന്നത്..ഷൂട്ടൗട്ടിൽ സ്പെയിനിന്റെ രണ്ടു കിക്കുകൾ തടുത്തിട്ട റഷ്യൻ നായകനും ഗോൾകീപ്പറുമായ അകിൻഫീവാണ് സ്പെയിനിന്റെ വീരനായകൻ.
റഷ്യക്കായി സ്‌മോളോവ് ഇഗ്‌നാഷ്വിച്ച്, ഗോളവിൻ ചെരിഷേവ് എന്നിവർ ലക്‌ഷ്യം കണ്ടപ്പോൾ സ്പെയിനിന്റെ കൊക്കെയുടെയും അസ്പാസിന്റെയും ഷോട്ടുകൾ റഷ്യൻ ഗോളി അകിൻഫീവ് തടുത്തിടുകയായിരുന്നു.ഇനിയേസ്റ്റ, പിക്വേ, റാമോസ് എന്നിവർ സ്പെയിനിനായി ലക്ഷ്യം കണ്ടു..
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!