‘കരളിന്റെ വാതിലൊന്ന് തുറക്കെടോ..’ പുതിയ പരീക്ഷണവുമായി ‘ഫ്രഞ്ച് വിപ്ലവം’; ചിത്രത്തിലെ പുതിയ ഗാനം കാണാം

July 22, 2018

സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രം’ ഫ്രഞ്ച് വിപ്ലവ’ത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ”മുള്ള് മുള്ള് മുള്ള്” എന്ന ഗാനമാണ് പുറത്തുവന്നത്. ഇതൊരു പാട്ടുപാടൽ അല്ല പറയലാണ്, ഫ്രഞ്ച് വിപ്ലവത്തിലെ പുതിയ പരീക്ഷണം. നവാഗത സംവിധായകന്‍ മജു ഒരുക്കുന്ന ചിത്രത്തിൽ ഒരു ഗ്രാമത്തിലുള്ള റിസോര്‍ട്ടിലെ പാചകക്കാരനായാണ് സണ്ണി വെയ്ൻ എത്തുന്നത്. സത്യനെന്നാണ് ചിത്രത്തിൽ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

‘ഈ മ യൗ’ എന്ന ലിജോ ജോസ് പെലിശ്ശേരിയുടെ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്. മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍ , ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റു പ്രധാന താരങ്ങള്‍

പഴയ  കാലഘട്ടം പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ 1966 ലെ രാഷ്ട്രീയ സംഭവങ്ങളും, ആ സംഭവങ്ങൾ ഈ   ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് അവതരിപ്പിക്കുന്നത്. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ  എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ  ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത് പാപ്പിനുവാണ്. സെപ്തംബർ 7 നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.